ശംഖുംമുഖം: പൂന്തുറ മാണിക്യവിളാകം ടി.സി.69/ 2335 ലെ താമസക്കാരനായ ഉണ്ണികൃഷ്ണ (60)ൻ തൂങ്ങി മരിച്ച നിലയിൽ. ഇന്നലെ പുലർച്ചയോടെ പൂന്തുറ സെന്റ് ഫിലോമിനാസ് സ്ക്കൂളിനടുത്ത് റോഡ് വക്കിലെ കൊന്നമരത്തിൽ തൂങ്ങി നില്‍ക്കുന്നതായിട്ടാണ് കണ്ടത്. പൂന്തുറ പൊലീസ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .പിന്നീട് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.പൂന്തുറ പൊലീസ് കേസ് എടുത്തു.