നെടുമങ്ങാട് : പ്ലാന്റേഷൻ ക്ഷേമനിധി ബോർഡിൽ അംഗത്വമുഉള്ള തൊളിക്കോട്,തുരുത്തി,പുളിച്ചാമല,ചെറ്റച്ചൽ പ്രദേശങ്ങളിലെ 50 - ഓളം തൊഴിലാളികൾ എസ്.ടി.യുവിൽ ചേർന്നു.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷറർ വഞ്ചുവം ഷറഫ് മെമ്പർഷിപ്പ് വിതരണം ചെയ്തു.തൊളിക്കോട് നൗഷാദ്, കാക്കാണിക്കര ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമനിധി ബോർഡിൽ അടച്ച അംശാദായം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു നെടുമങ്ങാട് പ്ലാന്റേഷൻ ലേബർ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു.റജില.എസ്, ഷാജിതാ. എസ്, സുമതി, വത്സലകുമാരി, ഷാനിഫ, സഫിനാ ബീവി, റെജിലാ ബീവി. ജെ, ഷാഹിദാ ബീവി, മണികണ്ഠൻ, രാജേഷ്, സെൽവരാജ് എന്നിവർ പങ്കെടുത്തു.