p

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്‌നത്തിൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിക്കുകയും പൊലീസിനെതിരെ കൊടികെട്ടിയ കമ്പുകൾ വലിച്ചെറിയുകയും ചെയ്‌തതോടെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവർത്തകരുടെ കണ്ണിന് പരിക്കേറ്റു.

ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് നിയമസഭ മന്ദിരത്തിന് അകലെ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ മുസ്ലിംലീഗ് നേതാക്കൾ അഭിസംബോധന ചെയ്ത് മടങ്ങിയ ശേഷമാണ് സംഘർഷമുണ്ടായത്. നാല് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോകാൻ വിസമ്മതിച്ച പ്രവർത്തകരെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി.
മലബാറിൽ അഡ്മിഷനുവേണ്ടി കുട്ടികൾ അലയുന്ന സാഹചര്യമാണുള്ളതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ.ഫിറോസ് പറഞ്ഞു. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ,യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മയിൽ,എം.എൽ.എമാരായ പി.ഉബൈദുള്ള, അഡ്വ.യു.എ.ലത്തീഫ്,കുറുക്കോളി മൊയ്തീൻ,നജീബ് കാന്തപുരം,എ.കെ.എം.അഷ്റഫ്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്,ജനറൽ സെക്രട്ടറി നിസാർ മുഹമ്മദ് സുൽഫി തുടങ്ങിയവർ സംസാരിച്ചു.

സ്പീ​ഡ് ​ഗ​വ​ർ​ണ​ർ​ ​ഇ​ല്ലെ​ങ്കിൽ
ന​ട​പ​ടി​:​ ​മ​ന്ത്രി​ ​ഗ​ണേ​ശ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​മേ​ഖ​ല​യി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ന​യം​ ​ന​ട​പ്പാ​ക്കി​ല്ലെ​ന്നും​ ​എ​ന്നാ​ൽ,​ ​നി​യ​മ​ത്തി​ലെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ന​ട​പ്പാ​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​കെ.​ബി.​ഗ​ണേ​ശ്കു​മാ​ർ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​സ്പീ​ഡ് ​ഗ​വ​ർ​ണ​ർ​ ​ഘ​ടി​പ്പി​ക്കാ​ത്ത​ ​വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ക​ർ​ശ​ന​മാ​ക്കു​മെ​ന്നും​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​സം​സ്ഥാ​ന​ത്ത് ​സ്പീ​ഡ് ​ഗ​വ​ർ​ണ​ർ​ ​ഇ​ളി​ക്കി​യി​ട്ട് ​വാ​ഹ​നം​ ​ഓ​ടി​ക്കു​ന്ന​ത് ​വ്യാ​പ​ക​മാ​വു​ക​യാ​ണ്.

ഓ​ട്ടോ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​സ്‌​ക്രാ​പ്പിം​ഗ് ​കാ​ലാ​വ​ധി​ ​നീ​ട്ടി​യി​ട്ടു​ണ്ട്.​ ​ലോ​റി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​നി​ല​വി​ലെ​ ​ന​യ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വാ​ഹ​ന​ങ്ങ​ൾ​ ​മു​ഴു​വ​നും​ ​സ്‌​ക്രാ​പ്പിം​ഗി​ന്റെ​ ​അ​വ​സ്ഥ​യി​ലാ​ണ്.​ ​പ​ല​ ​വാ​ഹ​ന​ങ്ങ​ളു​ടെ​യും​ ​ബോ​ഡി​ ​നി​ർ​മ്മാ​ണം​ ​എ​ല്ലാ​ ​സീ​മ​ക​ളും​ ​ലം​ഘി​ച്ചാ​ണ്.​ ​പ​ല​രും​ ​നാ​ഗ​ലാ​ൻ​ഡി​ൽ​ ​പോ​യി​ ​ബോ​ഡി​ ​നി​ർ​മ്മി​ക്കു​ക​യാ​ണ്.​ ​ഇ​ക്കാ​ര്യം​ ​ക​ത്തു​മു​ഖേ​ന​ ​നാ​ഗാ​ലാ​ൻ​ഡ് ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ക്കും.​ ​പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ​ ​നേ​രി​ട്ട് ​ആ​ൾ​ ​പോ​കും.

നാ​ഷ​ണ​ൽ​ ​പെ​ർ​മി​റ്റ് ​ലോ​റി​ക​ളി​ൽ​ ​കൊ​ണ്ടു​വ​രു​ന്ന​ ​ച​ര​ക്കു​ക​ൾ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​പ​ല​യി​ട​ങ്ങ​ളി​ൽ​ ​ഇ​റ​ക്കു​ന്ന​ത് ​അ​നു​വ​ദി​ക്കാ​നാ​വി​ല്ല.​ ​അ​തി​ന് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡി​നെ​ ​നി​യോ​ഗി​ച്ച് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​നി​ല​വി​ലു​ള്ള​ ​ഒ​രു​ ​ഡ്രൈ​വിം​ഗ് ​സ്‌​കൂ​ളു​ക​ളും​ ​പൂ​ട്ടി​ല്ല.​ ​എ​ന്നാ​ൽ,​ ​നി​യ​മം​ ​ന​ട​പ്പാ​ക്കാ​തി​രി​ക്കാ​നാ​വി​ല്ല.​ ​ലൈ​സ​ൻ​സ് ​എ​ടു​ത്തി​ട്ടും​ ​വ​ണ്ടി​യോ​ടി​ക്കാ​ൻ​ ​അ​റി​യി​ല്ലെ​ന്ന​ ​സ്ഥി​തി​മാ​റ​ണം.