
തിരുവനന്തപുരം: ശാസ്ത്ര ഗവേഷണത്തിനുള്ള പ്രശസ്‌തമായ മേരി ക്യൂറി ഫെലോഷിപ്പ് (1.3 കോടി രൂപ) തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഡെൻസ ആൻ ഷാജിന്. സ്‌പെയിനിലെ സറഗോസ സർവകലാശാലയിലെ തെർമോകെമിക്കൽ പ്രോസസ് ഗ്രൂപ്പിൽ ഗവേഷണത്തിനാണ് ഫെലോഷിപ്പ്.
നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് റിട്ട.സൂപ്രണ്ട് ഷാജി തലോത്തിലിന്റെയും പട്ടം സെന്റ് മേരീസ് സ്‌കൂൾ കെമിസ്ട്രി വിഭാഗം മുൻ അദ്ധ്യാപിക മോനിക്കുട്ടിയുടെയും മകളാണ്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ഓണേഴ്സ് ബിരുദം നേടിയ ഡെൻസ യൂറോപ്യൻ യൂണിയൻ ഫണ്ട് ചെയ്യുന്ന ഇറാസ്‌മസ് മുണ്ടസ് സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ എനേർജി സ്റ്റോറേജ് ആൻഡ് കൺവേർഷനിൽ ജോയിന്റ് മാസ്റ്റേഴ്സ് ഡിഗ്രി ചെയ്യുകയാണ്. ഡോ.നെസി എൽസ ഷാജ്,ഡോ.ഡാന മറിയം ഷാജ് എന്നിവർ സഹോദരങ്ങളാണ്.