നെടുമങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള ഹോട്ടൽ റസ്റ്റാറന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ നെടുമങ്ങാട് നഗരസഭ ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. വ്യാപാര സ്ഥാപനങ്ങൾക്കെതിരായ പ്രതികാര നടപടികൾക്കെതിരെയാണ് പ്രതിഷേധം.ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.ഹോട്ടൽ റസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികളായ മധുസൂദനൻ നായർ,മുഹമ്മദ് നിസാം എന്നിവർ സംസാരിക്കും.