വിതുര:കളിയിക്കൽ വെൽഫെയർ റസിഡന്റ്സ് അസോസിയേഷന്റെയും വെള്ളയമ്പലം ഡോക്ടർ അഗർവാൾസ് കണ്ണാശുപത്രിയിയടേയും നേതൃത്വത്തിൽ 28 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കളിയിക്കലിൽ സൗജന്യനേത്രരോഗ പരിശോധനയും തിമിരനിർണയക്യാമ്പും നടക്കും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്യും.റസിഡന്റ്സ് പ്രസിഡന്റ് ബി.വിപിൻ അദ്ധ്യക്ഷത വഹിക്കും.ഫ്രാറ്റ് വിതുരമേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ പങ്കെടുക്കും.