വിതുര: ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച ധീരജവാൻ നന്ദിയോട് ഫാം ജംഗ്ഷനിൽ അനിഴം ഹൗസിൽ ആർ.വി.വിഷ്ണുവിന്റെ വിയോഗത്തിൽ ബി.ജെ.പി ആനപ്പാറ ഏരിയ കമ്മിറ്റിയോഗം അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് സുനിൽപുളിമൂട്, ഏരിയ പ്രഭാരി ചെറ്റച്ചൽ അശോകൻ, ഏരിയ ജനറൽ സെക്രട്ടറി ആനപ്പാറ സുരേഷ്, ചിറ്റാർ കുട്ടപ്പൻ, രാജേഷ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.