തിരുവനന്തപുരം: കേരള മദ്യവർജ്ജന ബോധവത്കരണ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസ ധർണ നടത്തി. സംസ്ഥാനത്ത് ഐ.ടി പാർക്കുകളടക്കം മദ്യവിതരണ കേന്ദ്രങ്ങൾ ആരംഭിക്കുന്ന സർക്കാരിന്റെ മദ്യനയം തിരുത്തുക, ലഹരി മാഫിയയ്ക്ക് കടിഞ്ഞാണിടുക,വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പൊലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധ‌ർണ. കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു. വട്ടിയൂർക്കാവ് സദാനന്ദൻ,കെ.വർഗീസ്,എ.മോഹനൻ പേയാട്,കെ.എ.കമറുദ്ദീൻ പാലക്കാട്,സാമുവേൽ പ്രക്കാനം,ഉബൈദുള്ള കടവത്ത്,പി.ജെ.ഡാനിയേൽ,കെ.ജമീല മുഹമ്മദ്,സിറാജ് കൊടുവായൂർ,സലിം പെരുനാട്,എച്ച്.നൂർ മുഹമ്മദ്,മല്ലശ്ശേരി പുരുഷോത്തമൻ,ടി.എൻ.ഓമന,​മുഹമ്മദ് ടിംബർ,​ഗിരിജ മോഹൻ,​ടി.കെ.ശിവൻ,​കെ.വർഗീസ് എന്നിവർ പങ്കെടുത്തു.