കിളിമാനൂർ:കിളിമാനൂർ കസ്തൂർബാ സർവീസ് സഹകരണ ബാങ്ക് പോങ്ങനാട് ബ്രാഞ്ച് ഓഫീസിന് വേണ്ടി നിർമ്മിച്ച ശതാബ്ദി സ്മാരക മന്ദിര ഉദ്ഘാടനവും ശതാബ്ദി വർഷാചരണവും നാളെ വൈകിട്ട് 4ന് നടക്കും.ശതാബ്ദി സ്മാരക മന്ദിര ഉദ്ഘാടനം മന്ത്രി വി.എൻ.വാസവനും ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും സ്‌ട്രോംഗ് റൂം ഉദ്ഘാടനം അടൂർ പ്രകാശ് എം.പിയും നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എസ്.വിദ്യാനന്ദ കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ബാങ്ക് പ്രസിഡന്റ് എസ്.വിദ്യാനന്ദകുമാർ സ്വാഗതം പറയും.സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിക്കും.വി.ജോയി എം.എൽ.എ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും.എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കുള്ള ആദരം കോലിയക്കോട് കൃഷ്ണൻ നായരും സ്‌കൂളുകൾക്കുള്ള നോട്ട് ബുക്ക് വിതരണം ആർ.രാമുവും നിർവഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി,മുൻ എം.എൽ.എമാരായ എൻ.രാജൻ, ബി.സത്യൻ,കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ.മനോജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റ്റി.ബേബി സുധ,ജി.ജി.ഗിരി കൃഷ്ണൻ എന്നിവർ പങ്കെടുക്കുമെന്ന് അറിയിച്ചു.ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗോപാലകൃഷ്ണൻ, രഘുനാഥൻ നായർ,തുളസി,ഷീജാ ബീഗം,ശ്രീകല,ധനപാലൻ,ബാങ്ക് സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.