കിളിമാനൂർ:സീനിയർ സിറ്റിസൺ സർവീസ് കൗൺസിലിന്റെ മണ്ഡലം സമ്മേളനം കിളിമാനൂർ രാജാരവി വർമ്മ സ്മാരക സാസ്‌കാരിക നിലയത്തിൽ കൗൺസിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.എൻ.സുധാകരൻ ഉദ്ഘാടനം നിർവഹിച്ചു.കിളിമാനൂർ മണ്ഡലം പ്രസിഡന്റ് എൻ.ശശിധരനായർ അദ്ധ്യക്ഷത വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻകുമാർ,ബി.എസ്.റെജി, വിജയഅമ്മ,ജി.കൃഷ്ണൻകുട്ടി,വി.സോമരാജ കുറുപ്പ് എന്നിവർ സംസാരിച്ചു.എം.വിജയകുമാർ സ്വാഗതവും എൻ.പി.രാജു നായർ റിപ്പോർട്ടും അവതരിപ്പിച്ചു.ജി.മോഹൻകുമാർ നന്ദി പറഞ്ഞു.ഭാരവാഹികളായി ജി.ചന്ദ്രബാബു (പ്രസിഡന്റ്), എൻ.ധനപാലൻ നായർ (വൈസ് പ്രസിഡന്റ്), എൻ.പി.രാജു നായർ (ജനറൽ സെക്രട്ടറി),ജി മോഹൻകുമാർ (ജോയിന്റ് സെക്രട്ടറി)ജി.ബാലൻ,(ട്രഷറർ)വി. സോമരാജകുറുപ്പ്,എൻ.ശശിധരൻ നായർ (രക്ഷാധികാരികൾ) തിരഞ്ഞെടുത്തു.