photo

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽകലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിരുദഫലം പ്രസിദ്ധീകരിച്ചു. ബി.ടെക്,​ആർക്കിടെക്ചർ,​ബി.എച്ച്.എം.സി.ടി (ബാച്ലർ ഒഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കേറ്ററിംഗ് ടെക്‌നോളജി),രണ്ടാം ബി ഡെസ് (ബാച്ലർ ഒഫ് ഡിസൈൻ) എന്നിവയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ബി.ടെക് പരീക്ഷയിൽ 53.03 വിജയശതമാനം നേടിയപ്പോൾ ബിആർക്-71.28,ബി.എച്ച്.എം.സി.ടി - 73.13,ബി ഡെസ് -65.79ആണ് വിജയശതമാനം.

വിജയികളായ വിദ്യാർത്ഥികളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും വിദ്യാർത്ഥികളുടെ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ബിരുദ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ 28 മുതൽ സ്വീകരിക്കും.

ബി.ടെക്

128 എൻജിനിയറിംഗ് കോളേജുകളിലായി പരീക്ഷയെഴുതിയ 27,000 വിദ്യാർത്ഥികളിൽ 14,319 പേർ വിജയിച്ചു. ഇതിൽ 10,229 പെൺകുട്ടികളിൽ 6,921 പേരും 16,771 ആൺകുട്ടികളിൽ 7,398 പേരും വിജയം നേടി. പട്ടികജാതിപട്ടികവർഗ വിഭാഗത്തിൽ പരീക്ഷയെഴുതിയ 1,012 വിദ്യാർത്ഥികളിൽ 262 പേർ (25.89 ശതമാനം). ലാറ്ററൽ എൻട്രി വിഭാഗത്തിൽ 2,487 വിദ്യാർത്ഥികളിൽ 1,181 പേർ (47.49) ബി ടെക് നേടി.
ഒൻപതിന് മുകളിൽ സ്കോർ നേടിയ വിദ്യാർത്ഥികൾ 1117.

ടി.കെ.എം കോളജ് ഒഫ് എൻജിനിയറിംഗിലെ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിനി ബീമ ജിഹാൻ (9.95),ബാർട്ടൺ ഹില്ലിലെ എൻജിനിയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിറിംഗ് വിദ്യാർത്ഥിനി അപർണ എസ്. (9.88),ടി.കെ.എം കോളേജ് ഒഫ് എൻജിനിറിംഗിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിറിംഗ് വിദ്യാർത്ഥിനി അശ്വതി ഇ (9.87) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാർ.


ഉയർന്ന വിജയശതമാനം

ലഭിച്ച കോളേജുകൾ
കോളേജ് ഒഫ് എൻജിനിയറിംഗ്,തിരുവനന്തപുരം (88.34)
ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ്,തൃശൂർ (76.65)
ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ്,കൊല്ലം (76.59)
എൻ.എസ്.എസ് കോളേജ് ഒഫ് എൻജിനിയറിംഗ്,പാലക്കാട് (76.16)
എം.എ കോളേജ് ഓഫ് എൻജിനിയറിംഗ്,കോതമംഗലം (74.88)


ബി ആർക്
ആർക്കിടെക്ചർ ബാച്ച് 71.28 വിജയശതമാനമാണ് കൈവരിച്ചത്. കഴിഞ്ഞവർഷം 53.45 ആയിരുന്നു വിജയശതമാനം
ഉയർന്ന വിജയശതമാനമുള്ള കോളേജുകൾ കോളേജ്: ഒഫ് എൻജിനിയറിംഗ് തൃശൂർ (92.5),കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം (91.18),ടി.കെ.എം കോളേജ് ഓഫ് എൻജിനീയറിംഗ് (84.29).

സ്വ​ന്തം​ ​കോ​ളേ​ജു​ക​ൾ​ ​ഈ​ ​വ​ർ​ഷം​ ​മു​തൽ

നൂ​ത​ന​ ​എ​ൻ​ജി​നി​യ​റിം​ഗ് ​മേ​ഖ​ല​ക​ളി​ൽ​ ​നാ​ല് ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​പ്രോ​ഗ്രാ​മു​ക​ൾ​ ​തു​ട​ങ്ങാ​നു​ള്ള​ ​എ.​ഐ.​സി.​റ്റി.​ഇ​ ​അ​നു​മ​തി​ ​എ.​പി.​ജെ​ ​അ​ബ്ദു​ൽ​ ​ക​ലാം​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​ല​ഭി​ച്ചു.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സ്വ​ന്തം​ ​ക്യാ​മ്പ​സ് ​ആ​രം​ഭി​ക്കു​ന്ന​തി​ന്റെ​ ​ആ​ദ്യ​പ​ടി​യാ​യി​ട്ടാ​ണ് ​ഈ​ ​കോ​ഴ്സു​ക​ൾ​ ​തു​ട​ങ്ങു​ന്ന​ത്.​ ​പി​ ​എ​ച്ച് ​ഡി,​പോ​സ്റ്റ് ​ഡോ​ക്ട​റ​ൽ​ ​കോ​ഴ്സു​ക​ളും​ ​ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി​ ​വ​രു​ന്നു.
എം.​ടെ​ക് ​ഇ​ല​ക്ട്രി​ക് ​വെ​ഹി​ക്കി​ൾ​ ​ടെ​ക്‌​നോ​ള​ജി,​എം.​ടെ​ക് ​എം​ബെ​ഡെ​ഡ്ഡ് ​സി​സ്റ്റം​സ് ​ടെ​ക്‌​നോ​ള​ജി,​എം.​ടെ​ക് ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ്,​എം.​ടെ​ക് ​മെ​ക്കാ​നി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​റ്റീ​രി​യ​ൽ​സ് ​ടെ​ക്‌​നോ​ള​ജി​ ​എ​ന്നി​വ​യാ​ണ് ​ഈ​ ​വ​ർ​ഷം​ ​ആ​രം​ഭി​ക്കു​ന്ന​ ​പ്രോ​ഗ്രാ​മു​ക​ൾ.
ഓ​രോ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്കും​ 18​ ​സീ​റ്റു​ക​ളാ​ണ് ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​ ​ഗേ​റ്റ് ​സ്‌​കോ​ർ,​അ​ല്ലെ​ങ്കി​ൽ​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലു​ള്ള​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ല​ഭി​ച്ച​ ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​കും​ ​പ്ര​വേ​ശ​നം.