മുടപുരം: കഴിഞ്ഞ ദിവസം കെ.എസ്.യു നടത്തിയ വിദ്യാഭ്യാസ ബന്ദിനിടെ കൂന്തള്ളൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തകരും സ്കൂൾ അധികൃതരും തമ്മിൽ വാക്കേറ്റം. ബന്ദിൽ പങ്കെടുത്ത വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് അധികൃതർ പറഞ്ഞതാണ് പ്രശ്നത്തിന് കാരണമായത്. ചിറയിൻകീഴ് പൊലീസെത്തി നേതാക്കളുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളെ പുറത്താക്കില്ലെന്ന് ഉറപ്പ് നൽകി. തുടർന്ന് പ്രശ്നം അവസാനിപ്പിച്ചു. ചിറയിൻകീഴിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ.എസ്‌.യു പ്രവർത്തകർ സമരം നടത്തി. കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് അഭയൻ, വൈസ് പ്രസിഡന്റ് അജു കൊച്ചാലുംമൂട്, ബിനോയ് എസ്.ചന്ദ്രൻ, മുഹമ്മദ് ഷാൻ, ജീവൻ, കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ മുഹമ്മദ് ഷാൻ, ജീവൻ, ആദി, ലൂസി കെ.എസ്‌.യു നേതാക്കളായ ശ്രീദേവ്, ശ്രീഹരി, മൂസിൻ, വിഷ്ണു, അഭിഷേക്, ശ്രീശാന്ത്, പ്രിജിത്ത്, ആകാശ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.