sujith-sankar

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുജിത്ത് ശങ്കർ പ്രധാന വേഷത്തിൽ എത്തുന്നു. ഇതാദ്യമായാണ് സുജിത്ത് ശങ്കർ, സൂര്യ ചിത്രത്തിന്റെ ഭാഗമാകുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസിലൂടെ ചുവടുറപ്പിക്കുന്ന സുജിത്ത് ശങ്കർ മഹേഷിന്റെ പ്രതികാരം സിനിമയിൽ ജിംസൺ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത് . എസ്ര, കെയർ ഒഫ് സൈറ ബാനു, ഇൗട, ഒരു കുപ്രസിദ്ധ പയ്യൻ, സൗദി വെള്ളക്ക, ആർ.ഡി. എക്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തലവൻ ആണ് സുജിത് ശങ്കറിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അജിത്ത് നായകനായ നേർക്കൊണ്ടെ പർവൈയിലൂടെയാണ് തമിഴിൽ എത്തുന്നത്. കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം. എസിന്റെ ചെറുമകനാണ്. അതേസമയം സൂര്യ- കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായിക.