photo

നെയ്യാറ്റിൻകര: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്തു. നേമം മനുകുലാതിച്ചമംഗലം പഴയ കാരയ്ക്കാമണ്ഡപം കടത്തറവിളാകം ചാനൽക്കര വീട്ടിൽ സുധീർ (45),എരുത്താവൂർ പ്ലാവിള പുത്തൻ വീട്ടിൽ മൂജ്ജീബ് (40) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 16ന് പെരുമ്പഴുതൂർ കാഞ്ഞിരവിളയിൽ അഭിലാഷിന്റെ വീട് കുത്തിത്തുറന്ന് സ്വർണം,ബ്ലൂടൂത്ത്,കോയിൻസ് അടങ്ങിയ പെട്ടി എന്നിവ മോഷ്ടിച്ച കേസിലാണ് പിടിയിലായത്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വിവിധ കേസിൽ പ്രതികളായ ഇവരെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലരാമപുരത്തിനു സമീപത്തു നിന്ന് ഇവർ പടിയിലായത്. സി.ഐ വിപിൻ,എസ്.ഐ വിപിൻ,സി.പി.ഒമാരായ എ.വി.പത്മകുമാർ,ഷിജിൻ ദാസ്,ലെനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.