പൂവാർ: ദേശീയ വായനാ വാരാചരണത്തോട് അനുബന്ധിച്ച് പുല്ലുവിള സെന്റ് മേരീസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ കാഞ്ഞിരംകുളം എം.ആർ രാജഗുരുബാൽ യുവജന സംഘം ലൈബ്രറി സന്ദർശിച്ചു. യുവജന സംഘം ലൈബ്രറി പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പുല്ലുവിള സെന്റ്മേരീസ് എൽ.പി സ്കൂളിലെ അദ്ധ്യാപകരായ ജയാ മേരി, ലിജി യേശുദാസ്, ബൽസിറ്റ, ലീല, ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ. ഹരിഹരകുമാർ, സെക്രട്ടറി അശ്വന്ത്, ലൈബ്രേറിയൻ ദീപു, വിജയൻ അനുപമ എന്നിവർ സംസാരിച്ചു.