പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് കൂട്ടുകെട്ടിൽ നടക്കുന്ന അഴിമതി, ഭരണസ്തംഭനം, ലൈഫ് ഭവന പദ്ധതിയിലെ അട്ടിമറി, പഴയകട ജംഗ്ഷനിലെയും മറ്റു പ്രദേശങ്ങളിലെയും വെള്ളക്കെട്ട്, പഞ്ചായത്ത് റോഡുകളുടെ ശോചനീയാവസ്ഥ, തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകൾ, വർദ്ധിച്ചുവരുന്ന തെരുവുനായശല്യം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പാഞ്ചിക്കാട്ട് പമ്പ് സെറ്റ് പദ്ധതി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ഗ്രാമപഞ്ചായത്ത് പടിക്കൽ സമരജ്വാല സംഘടിപ്പിച്ചു.ജില്ല വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് വിഷ്ണു കഞ്ചാംപഴിഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മേഖല ട്രഷറർ എൻ.പി.ഹരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം എൻ.കെ.ശശി, മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, ജില്ല കമ്മിറ്റിയംഗം ടി.വി.ബിജു, പ്രതാപൻ, ബെൻഹർ, അനീഷ് , ഗിരിജ, ഷിബു, ബിന്ദു, സാബു, ശശിധരൻ നായർ, ദീപ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.