
കരിന്തളം: രണ്ടു കിലോ ചന്ദനമുട്ടികളും ആയുധങ്ങളുമായി ഒരാൾ വനംവകുപ്പിന്റെ പിടിയിൽ. കരിന്തളം ഓമച്ചേരി ഭാഗത്ത് നിന്നും ചന്ദന മരങ്ങൾ മുറിച്ച് വീട്ടിൽ സൂക്ഷിച്ച എം.കെ നാരായണനെ (62) യാണ് ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ ലക്ഷ്മണനും സംഘവും പിടികൂടിയത്.
ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ കെ. വിശാഖ്, വി.കെ യദുകൃഷ്ണൻ, എം. അജിത്കുമാർ വാച്ചർ വിജേഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ പ്രതിയെ കോടതിയിൽ ഹാജരാക്കി.