കഴക്കൂട്ടം: കേരളകൗമുദി ബോധപൗർണമി ക്ലബും സംസ്ഥാന ലഹരിവർജ്ജന സമിതിയും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിനാചരണവും പുരസ്കാര വിതരണവും സംഘടിപ്പിച്ചു. കണിയാപുരം ചാന്നാങ്കര മൗലാന ആസാദ് സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലഹരിവർജ്ജന സമിതി രക്ഷാധികാരിയും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ് ബോധപൗർണമി സന്ദേശം നൽകി. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യാതിഥിയായി. സംസ്ഥാന ലഹരിവർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എം.റസീഫ് ലഹരി വിരുദ്ധസന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. വിശിഷ്ടാതിഥികളായി സ്കൂൾ ചെയർമാൻ എസ്.നജുമുദ്ദീൻ, സി.ജി.എൽ.എസ് ഡയറക്ടർ റോബർട്ട് സാം എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഫ്രാൻസിസ്.എം.ജി സ്വാഗതവും കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി) കല.എസ്.ഡി നന്ദിയും പറഞ്ഞു. ചടങ്ങിൽ കലാ​​ സാഹിത്യ, സാമൂഹ്യ,​ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച തോട്ടിൻകര നൗഷാദ്,​ വട്ടപ്പാറ രവി,​ കല്ലിയൂർ ജനനി, ഗോപൻ വി.ആചാരി,​ ഡെൽസി ജോസഫ്,​ റോബർട്ട് സാം,​ ഉഷാ ആനന്ദ്,​ എം.പരമേശ്വരൻ പിള്ള,​ മാറനല്ലൂർ സുധി എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി. കൂടാതെ മായമ്മ എന്ന സിനിമയിലെ അഭിനയ മികവിന് അഭിനയത്രി അങ്കിത വിനോദിന് മോനിഷ പുരസ്കാരവും കലാവേദി ബിജുവിന് സത്യൻ പുരസ്കാരവും നൽകി. ലഹരിക്കെതിരെ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുനാടകവും അരങ്ങേറി.