കാട്ടാക്കട: ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനക്യാമ്പ് സിനിമാ സീരിയൽ താരം ഗിന്നസ് ഹരീന്ദ്രൻ (മുൻഷി ഏഷ്യാനെറ്റ്) ഉദ്ഘാടനം ചെയ്തു.ശിവജിത്തും മജീഷ്യൻ രാഹുൽ കൃഷ്ണയും ചേർന്നവതരിപ്പിച്ച ടാലന്റ് ഷോ,സോനാ സതീഷ് അവതരിപ്പിച്ച ഗാനേമേള,ക്വിസ് മത്സരം,ലഹരിക്കെിരെയുള്ള ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.റിട്ട.ഡി.വൈ.എസ്.പി ചന്ദ്രകുമാർ ക്ലാസെടുത്തു.വിൻസ്റ്റൻ ലൂയീസ് അദ്ധ്യക്ഷത വഹിച്ചു.എസ്.ചന്ദ്രബാബു, കാട്ടാക്കട സുരേഷ്,അഭിലാഷ് ആൽബർട്ട്,ഗോപൻ സാഗരി, ഷീല,രാധിക,രജിത് ബാലകൃഷ്ണൻ,മഞ്ജുഷ,റാണിചന്ദ്രിക, സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.