നെടുമങ്ങാട് : അരുവിക്കര വലിയവിള ഇലിപ്പോട് ശ്രീവിദ്യാധിരാജ ഹൈസ്കൂളിൽ ലഹരി വിരുദ്ധദിന ബോധവത്കരണ ക്ലാസ് വട്ടിയൂർക്കാവ് സബ് ഇൻസ്‌പെക്ടർ രാഗേഷ്.എം.ആർ ഉദ്‌ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഇന്ദുഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രിൻസിപ്പൽ എസ്.ആർ.സന്തോഷ്‌,സ്കൂൾ ലീഡർ അഭിരാം.ആർ. എസ് എന്നിവർ നേതൃത്വം നൽകി.എസ്.ഐ രാഗേഷ് പ്രതിജ്ഞ ചൊല്ലികൊടുത്തു.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മൈം,നൃത്തം,റാലി എന്നിവ സംഘടിപ്പിച്ചു.