പാറശാല: ഗാന്ധി ദർശൻ സമിതി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയിര ഗവ.കെ.വി.എച്ച്.എസിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നെയ്യാറ്റിൻകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.ഗാന്ധി ദർശൻ സമിതി നിയോജകമണ്ഡലം പ്രസിഡന്റ് ആർ.സജീവ് അദ്ധ്യക്ഷത വഹിച്ചു.നെയ്യാറ്റിൻകര ഗവ.ആയൂർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രാജി ആർ.നായർ ലഹരിവിരുദ്ധ ക്ലാസെടുത്തു.പി.ടി.എ പ്രസിഡന്റ് അയിര സുനിൽ,സ്കൂൾ പ്രിൻസിപ്പൽ പ്രമീല ഗ്രൈസിൻ,ഹെഡ്മിസ്ട്രസ് ആശാലത കെ.ജി,സ്റ്റാഫ് സെക്രട്ടറി അയിര സുനിൽകുമാർ,അനു എസ്.കെ,അയിര വിശാഖ്,ജോസ് വിക്ടർ,മണികണ്ഠൻ,മോട്ടിവേഷണൽ സ്പീക്കർ ഗിരീഷ് പരുത്തിമഠം എന്നിവർ പങ്കെടുത്തു.തുടർന്ന് നിംസ് വൈ.ആർ.സി വോളന്റിയർമാർ അവതരിപ്പിച്ച ഫ്ളാഷ് മോബ്,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടന്നു.