പൂവച്ചൽ:ശക്തമായ മഴയിൽ പൂവച്ചലിൽ വീട് തകർന്നു.പൂവച്ചൽ തോട്ടമ്പറ പൊറ്റയിൽ കണ്ണേറുവിളാകത്ത് രതീഷിന്റെ വീടാണ് കനത്ത മഴയിൽ ഇന്നലെ രാവിലെ 6ഓടെ ഇടിഞ്ഞു വീണത്.വീടിന്റെ കിടപ്പ് മുറിയുടെ ഒരു വശത്തുള്ള ഭിത്തിയും മേൽക്കൂരയുടെ ഒരുഭാഗവുമാണ് ഇടിഞ്ഞു വീണത്.ഇവിടെ രതീഷിന്റെ അച്ഛൻ 80 വയസുള്ള ഗോവിന്ദൻ ആശാരിയാണ് കിടന്നിരുന്നത്.ഇടിഞ്ഞു വീഴുന്നതിന് അര മണിക്കൂർ മുൻപ് ഇദ്ദേഹം ആലയിൽ പണിത ഉപകരണങ്ങളുമായി ചന്തയിൽ വില്പനയ്ക്കായി രതീഷുമൊത്ത് പോയതിനാൽ വൻ ദുരന്തം ഒഴിവായി.രതീഷിന്റെ ഭാര്യ രഞ്ജിനി മക്കൾ ഋതു നന്ദ(7),കൃഷ്ണ നന്ദ(5)എന്നിവർ വീട്ടിലുണ്ടായിരുന്നെങ്കിലും അടുക്കള ഭാഗത്തായിരുന്നതിനാൽ ഇവർ രക്ഷപ്പെട്ടു.കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടനില തരണം ചെയ്തു.