കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സർക്കാർ എൽ.പി സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ വിതരണ പരിപാടിയുടെ ഉദ്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.ശ്രീകുമാർ നിർവഹിച്ചു.മുട്ടക്കാട് ഗവ.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ബൈജു അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് അനീഷ്,ഹെഡ്മിസ്ട്രസ് സജിതകുമാരി എന്നിവർ പങ്കെടുത്തു.