sheikh-darvesh-sahib

തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവി ഷെയ്‌ക്ക് ദർവേഷ് സാഹേബിന്റെ കാലാവധി 2025 ജൂൺ 30 വരെ നീട്ടി സർക്കാർ. ജൂലായ് ഒന്നിന് കാലാവധി തീരാനിരിക്കെ,​ നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.

ഗ്രേഷ്യസ് കുര്യാക്കോസിനെ ഹൈക്കോടതിയിൽ അഡീഷണൽ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വർഷത്തേക്ക് നിയമിക്കും.

ട്രാവൻകൂർ ടൈറ്റാനിയം ( വി.കുട്ടപ്പൻപിള്ള)​, കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി (എം.കെ.ശശികുമാർ)​, കാഷ്യൂ കോർപ്പറേഷൻ ( കെ.സുനിൽജോൺ)​, കേരള സിറാമിക്സ് ( എസ് .ശ്യാമള )​, കെൽട്രോൺ കംപോണന്റ് ( കെ. കെ ഗോപിനാഥൻ നായർ )​കെൽട്രോൺ ഇലക്ട്രോ സിറാമിക്സ് ( ഇ.കെ.ജേക്കബ് തരകൻ)​ എന്നീ സ്ഥാപനങ്ങളുടെ എം.ഡി മാരെയും നിയമിച്ചു.

എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ് തസ്തികകൾ 2018 മുതൽ അപ്‌ഗ്രേഡ് ചെയ്യും. തൃശ്ശൂർ കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻ എച്ച്.എസ്.എസ്, കോട്ടയം വല്ലകം സെന്റ് മേരീസ് എച്ച്.എസ്.എസ്., തിരുവനന്തപുരം പനവൂർ പി.എച്ച്.എം.കെ.എം. വി & എച്ച്.എസ്.എസ്., പാലക്കാട് പുതുനഗരം മുസ്ലീം എച്ച്.എസ്.എസ്., ആലപ്പുഴ വലമംഗലം എസ്.സി.എസ് എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിൽ എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരായി പരിഗണിച്ച് അംഗീകാരം നൽകും.കോഴിക്കോട് കേരള സോപ്പ്സിലെ ജീവനക്കാരുടെ ഒൻപതും പത്തും ശമ്പള പരിഷ്‌ക്കരണങ്ങൾ നടപ്പിലാക്കും.