വിതുര:മലയടി തച്ചൻകോട് ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗവാർഷികവും പ്രതിഭാസംഗമവും എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ശ്രീകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻനായർ,റിപ്പോർട്ടും,ട്രഷറർ സുവർണകുമാർ വരവ്ചിലവ് കണക്കും അവതരിപ്പിച്ചു.കൊണ്ണിയൂർഹരികുമാർ വ്യക്തിവികാസത്തെകുറിച്ച് ക്ലാസ് നയിച്ചു.എസ്.എസ്.എൽ.സി പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.എൻ.എസ്.എസ് മേഖലാകൺവീനർ കെ.വിശ്വംഭരൻനായർ,ഐ.ആർ.കൃഷ്ണശങ്കർ, വനിതാസമാജംസെക്രട്ടറി സി.ആർ.ശ്രീകല എന്നിവർ പങ്കെടുത്തു.