തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ചെറ്റച്ചൽ ജേഴ്‌സി ഫാം എക്സ്റ്റൻഷൻ യൂണിറ്റിൽ പ്രവർത്തിക്കുന്ന ഹാച്ചറിയിൽ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തും.ഹാച്ചറി അസിസ്റ്റന്റ് തസ്തികയിൽ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ഹാച്ചറി മാനേജ്‌മെന്റ് കോഴ്‌സ് അല്ലെങ്കിൽ വി.എച്ച്.എസ്.സി (പൗൾട്രി സയൻസ് കോഴ്‌സ്) പാസായിരിക്കണം.മൂന്ന് ഒഴിവുകളുണ്ട്.ഹാച്ചറി ഇലക്ട്രീഷ്യൻ തസ്തികയിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ട്രീഷ്യൻ കോഴ്‌സ് പാസായിരിക്കണം. ഒരു ഒഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലായ് 2ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.