
നെയ്യാറ്റിൻകര: വൈദ്യശാസ്ത്ര രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ.എ.മാർത്താണ്ഡപിള്ളയ്ക്ക് പ്രഥമ മഹാലക്ഷ്മി പുരസ്കാരം നൽകി.നെയ്യാറ്റിൻകര മരുതത്തൂർ മഹാലക്ഷ്മീ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ്,ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ചലച്ചിത്ര സംവിധായകൻ മധു.ആർ.എസ്,അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ എന്നിവർ ചേർന്നാണ് പ്രശസ്തിപത്രവും ശില്പവുമടങ്ങിയ പുരസ്കാരം നൽകിയത്.സുനിൽ അരുമാനൂർ,സജി ദേവി,സുകു മരുതത്തൂർ,പാളയം അശോക്,മഞ്ചവിളാകം കാർത്തികേയൻ,മഞ്ചത്തല സുരേഷ്,എ.മോഹനൻ,ടി.കെ.സുരേഷ് കുമാർ,റെജി നോൾഡ് എന്നിവർ സംസാരിച്ചു. പ്രദീപ് മരുതത്തൂർ സ്വാഗതവും എസ്.ഗോപാല കൃഷ്ണൻ നന്ദിയും പറഞ്ഞു.