
നടി മീര നന്ദന്റെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം. താരസുന്ദരിമാരായ നസ്രിയ നസിം , സ്രിന്ധ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്ത മെഹന്തി ചടങ്ങാണ് നടന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്, സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നാളെ ഉച്ചയ്ക്ക് 12.05 നും 12.35 നും മദ്ധ്യേ കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിലാണ് വിവാഹം.ശ്രീജു ആണ് വരൻ.
ലണ്ടനിൽ ജനിച്ചുവളർന്ന ശ്രീജുവുമായി കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു മീരയുടെ വിവാഹ നിശ്ചയം. ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു. തിരുവനന്തപുരം ഇടവ സമശ്രീയിൽ ശ്രീകുമാറിന്റെയും ശ്രീലത ശ്രീകുമാറിന്റെയും മകനാണ് ശ്രീജു. എളമക്കര മുല്ലയിൽ നന്ദകുമാറിന്റെയും മായ നന്ദകുമാറിന്റെയും മകളാണ് മീര. ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.