
തന്റെ പേര് മോക്ഷ എന്നാണെന്നും പേരിനൊപ്പം ഗുപ്തയില്ലെന്നും ബംഗാളി താരം മോക്ഷ. ഇൗസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും സിനിമയിൽ ഭഗവതിയായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് മോക്ഷ. ബംഗാളി സിനിമയിൽ നിന്നാണ് തെന്നിന്ത്യൻ സിനിമാലോകത്തേക്ക് മോക്ഷയുടെ വരവ്. റിങ്കോ ബാനർജി സംവിധാനം ചെയ്ത കർമ്മ എന്ന ബംഗാളി സിനിമയിലാണ് ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴിലും തെലുങ്കിലും അഭിനയിച്ച മോക്ഷ ഇൗസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് വരികയാണ്.
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ അമിത് ചക്കാലക്കൽ , വിനയ് ഫോർട്ട്
മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഥ കെ .വി അനിൽ.ഈസ്റ്റ് കോസ്റ്റ് വിജയനും, കെ .വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും .ഛായാഗ്രഹണം-രതീഷ് റാംഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.