ആറ്റിങ്ങൽ: യാതൊരു ആസൂത്രണവുമില്ലാതെ തയ്യാറാക്കിയ അക്കാഡമിക കലണ്ടർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി യോഗം ചേർന്നു.ശനിയാഴ്ച നടക്കുന്ന ആറാം പ്രവൃത്തിദിന ക്ലസ്റ്റർ പരിശീലനം ബഹിഷ്കരിച്ച് ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ മാർച്ചിലും ധർണയിലും മുഴുവൻ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിച്ചു. ഉപജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പ്രദീപ്‌ നാരായണൻ,എൻ.സാബു,ഭാരവാഹികളായ സി.എസ്.വിനോദ്,വി.വിനോദ്,ടി.യു.സഞ്ജീവ്,ഒ.ബി.ഷാബു,ആർ.എ.അനീഷ് എന്നിവർ സംസാരിച്ചു.