p

തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് 56,700 കോടിരൂപ കിട്ടാനുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ കണക്ക് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കിട്ടിയത് കേരളത്തിനാണ്. 53,137 കോടി അഞ്ച് വർഷം ഗഡുക്കളായി നൽകി. കേന്ദ്രത്തിൽ നിന്ന് 56,700 കോടി കിട്ടാനുണ്ടെന്നത് കണക്കുകൾവച്ചുള്ള കള്ളത്തരമാണ്.

ജി.എസ്.ടി നഷ്ടപരിഹാരത്തിൽ കേന്ദ്ര അവഗണനയെന്ന് മന്ത്രി പറയുന്നതു കേട്ടാൽ ഞെട്ടിപ്പോകും. അഞ്ച് കൊല്ലവും സർക്കാർ നഷ്ടപരിഹാരം വാങ്ങി. എന്നിട്ടാണ് ആറാമത്തെ വർഷവും നഷ്ടപരിഹാരം കിട്ടിയിരുന്നെങ്കിൽ 12,000 കോടി ലഭിച്ചേനെ എന്നു പറയുന്നത്. ഏതെങ്കിലും സംസ്ഥാനത്തിന് ആറാം കോംപൻസേഷൻ കിട്ടിയിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു.

മു​ത​ല​പ്പൊ​ഴി​-​അ​ദാ​നി​യെ​ ​ഒ​ഴി​വാ​ക്കു​ന്ന​ത് ​പ​രി​ഗ​ണി​ക്കും​:​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാൻ

തി​രു​വ​ന​ന്ത​പു​രം​:​തു​ട​ർ​ച്ച​യാ​യി​ ​അ​പ​ക​ട​മ​ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന​ ​മു​ത​ല​പ്പൊ​ഴി​യി​ൽ​ ​സു​ര​ക്ഷാ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​അ​ദാ​നി​ ​ക​മ്പ​നി​യെ​ ​ഒ​ഴി​വാ​ക്കു​ന്ന​ത് ​സ​ർ​ക്കാ​ർ​ ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.
അ​ദാ​നി​യു​ടെ​ ​കാ​ലാ​വ​ധി​ ​തീ​ർ​ന്നു.​ര​ണ്ടു​മാ​സം​ ​കൂ​ടി​ ​അ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.​അ​ത് ​ക​ഴി​ഞ്ഞാ​ൽ​ ​സ​ർ​ക്കാ​ർ​ ​ബ​ദ​ൽ​ ​ഒ​രു​ക്കു​ന്ന​ത് ​ആ​ലോ​ചി​ക്കും.​നീ​ണ്ടു​പോ​കു​ന്ന​ ​അ​ദാ​നി​ ​ക​രാ​ർ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​വ​ർ​ക്ക​ല​ ​അം​ഗം​ ​വി.​ജോ​യി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത് ​പ​രാ​മ​ർ​ശി​ച്ചാ​ണ് ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​യു​ടെ​ ​മ​റു​പ​ടി​യി​ൽ​ ​മ​ന്ത്രി​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യ​ത്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​മ​ണ്ണെ​ണ്ണ​ ​സ​ബ്സി​ഡി​യി​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ത​രു​ന്നി​ല്ല.​പ​ക​രം​ ​എ​ൽ.​പി.​ജി​ ​യി​ലേ​ക്ക് ​മാ​റേ​ണ്ടി​വ​രും.​ഇ​തി​ന് ​സ​ഹാ​യി​ക്കാ​ൻ​ 10​കോ​ടി​രൂ​പ​ ​സം​സ്ഥാ​നം​ ​നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.
സം​സ്ഥാ​ന​ത്ത് 1000​സീ​ഫു​ഡ് ​ക​ഫേ​ ​തു​ട​ങ്ങും.5000​പേ​ർ​ക്ക് ​ജോ​ലി​ ​ന​ൽ​കും.​പ​തി​ന്നാ​ല് ​ജി​ല്ല​ക​ളി​ലും​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​നി​ല​വി​ൽ​ ​ഒ​രെ​ണ്ണ​മാ​ണു​ള്ള​ത്.​ ​കൂ​ടാ​തെ​ ​എ​ല്ലാ​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും​ ​ഫി​ഷ്‌​മാ​ർ​ട്ടും​ ​തു​ട​ങ്ങും.
ആ​ഭ്യ​ന്ത​ര​മ​ത്സ്യ​ ​ഉ​ത്പാ​ദ​നം​ ​കൂ​ട്ടാ​ൻ​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ,​എം.​എ​ൽ.​എ​ ​ഫ​ണ്ട് ​എ​ന്നി​വ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ ​വി​പു​ല​മാ​യ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കും.​നി​ല​വി​ൽ​ ​ഉ​ത്പാ​ദ​നം​ 30000​‌​ട​ണ്ണി​ൽ​ ​നി​ന്ന് 41000​ട​ണ്ണാ​യി​ ​കൂ​ടി​യി​ട്ടു​ണ്ട്.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ക്ക​ൾ​ക്കു​ള​ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ​ഹാ​യം​ ​കു​ടി​ശി​ക​യ​ട​ക്കം​ ​കൊ​ടു​ത്തു​തീ​ർ​ക്കാ​ൻ​ 69​കോ​ടി​വേ​ണം.​ ​ഇ​ത്ത​വ​ണ​ 36​കോ​ടി​യാ​ണ് ​ബ​ഡ്ജ​റ്റി​ൽ​ ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

പ​രി​വ​ർ​ത്തി​ത​ ​ക്രൈ​സ്ത​വ​രെ​ ​പ​ട്ടി​ക​ ​ജാ​തി​യി​ലാ​ക്കാൻ
ശു​പാ​ർ​ശ​ ​ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം​:​ ​പ​രി​വ​ർ​ത്തി​ത​ ​ക്രൈ​സ്ത​വ​രെ​ ​പ​ട്ടി​ക​ജാ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​കേ​ന്ദ്ര​ത്തോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്ത​താ​യി​ ​മ​ന്ത്രി​ ​ഒ.​ആ​ർ.​ ​കേ​ളു​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കേ​ന്ദ്രം​ ​തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.​ ​ഈ​ ​വി​ഭാ​ഗ​ത്തെ​ ​സം​സ്ഥാ​ന​ത്ത് ​ഒ.​ഇ.​സി​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​സം​വ​ര​ണ​വും​ ​ന​ൽ​കു​ന്നു​ണ്ട്.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​ൻ​ ​ന​ട​പ്പാ​ക്കു​ന്ന​ ​എ​ല്ലാ​ ​വാ​യ്പാ​പ​ദ്ധ​തി​ക​ളും​ ​പ​രി​വ​ർ​ത്തി​ത​ ​ക്രൈ​സ്ത​വ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​ല​ഭ്യ​മാ​ക്കു​ന്നെ​ന്നും​ ​പ്ര​മോ​ദ് ​നാ​രാ​യ​ണ​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.