ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയനിലെ കോരാണി ശാഖാ യോഗത്തിന്റെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും വനിതാസംഘം മൈക്രോഫിനാൻസ് യൂണിറ്റുകൾ ശക്തിപ്പെടുത്തി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി ശാഖാതിർത്തിയിലെ സമുദായ അംഗങ്ങളുടെ കുടുംബ സംഗമവും ആലോചനായോഗവും നാളെ നടക്കും.വൈകിട്ട് 3.30ന് കോരാണി പുകയിലത്തോപ്പ് അംബേദ്കർ സ്മാരക ഗവൺമെന്റ് യു.പി സ്കൂൾ ഹാളിൽ ചേരുന്ന കുടുംബസംഗമം ആറ്റിങ്ങൽ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് എസ്.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യും.കോരാണി ശാഖാ യോഗം അഡ്മിനിസ്ട്രേറ്റർ ശ്രീകുമാർ പെരുങ്ങുഴിയുടെ അദ്ധ്യക്ഷതയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും ഗുരു സന്ദേശങ്ങളുടേയും കാലികപ്രസക്തി എന്ന വിഷയത്തിൽ വനിതാസംഘം കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം മുഖ്യപ്രഭാഷണം നടത്തും.ഫോൺ: 9447044220.