പാലോട്: കേരള ഫയർ വർക്ക്സ് ലൈസൻസീസ് എംപ്ലോയീസ് അസോസിയേഷൻ നന്ദിയോട് മേഖലാ ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.സുബോധൻ ഞായറാഴ്ച വൈകിട്ട് 5ന് നിർവഹിക്കും.നന്ദിയോട് മേഖലാ കൺവീനർ നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി പുലിയൂർ.ജി.പ്രകാശ്,സംസ്ഥാന കമ്മിറ്റി അംഗം ശശി ആശാൻ,വെടിവച്ചാൻ കോവിൽ അശോകൻ,നന്ദിയോട് ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.ബി.അരുൺ,വി.രാജ് കുമാർ,എസ്.രാജേഷ് എന്നിവർ സംസാരിക്കും.