
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവൻ കാർഷിക വിവരങ്ങളും ഒരു കുടക്കീഴിൽ സംയോജിപ്പിച്ച കേരള അഗ്രികൾച്ചറൽ ടെക്‌നോളജിഹബ്ബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററിയുടെ (കതിർ) ഭാഗമായ വെബ്‌പോർട്ടലും മൊബൈൽ ആപ്പും അടുത്ത മാസത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി പി. പ്രസാദ് നിയമസഭയെ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടം മനസിലാക്കാനും അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ആസൂത്രണം നടത്താനും കതിരിലൂടെ സാധിക്കും.