തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് 1031 പേരെ ഒഴിവാക്കിയെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ അറിയിച്ചു. 2017ൽ നടത്തിയ മെഡിക്കൽ ക്യാംപിന്റെ തുടർച്ചയായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഒഴിവാക്കിയത്. 1905 പേരുടെ പ്രാഥമിക പട്ടികയിൽ നിന്ന് 874 പേരാണ് അന്തിമ പട്ടികയിലിടം നേടിയത്.