tree

തിരുവനന്തപുരം: പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും കിളിർത്തു വന്നതുമായ വൃക്ഷങ്ങളുടെ അവകാശം കർഷകർക്ക് തന്നെ നൽകുന്നതിന് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. കരട് ഭേദഗതി നിയമവകുപ്പിന്റെ പരിശോധനയിലാണ്. സ്വകാര്യ ഭൂമിയിലെ വൃക്ഷങ്ങൾ മുറിക്കാനടക്കം ഉടമസ്ഥനുള്ള അവകാശം പട്ടയ ഉടമകൾക്കും ലഭിക്കണം. പട്ടയഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുവദിച്ച് 2020ൽ ഉത്തരവിറക്കിയതാണെങ്കിലും ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതിനാൽ റദ്ദാക്കി. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാവും ചട്ടഭേദഗതിയെന്നും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.