indrababu

തിരുവനന്തപുരം: കവിയും കേരളകൗമുദി ന്യൂസ് എഡിറ്ററുമായ ഡോ. ഇന്ദ്രബാബു തിരുവനന്തപുരം പ്രസ്‌ ക്ലബിന് കീഴിലെ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.ജെ.ടി) ഡയറക്ടറായി ചുമതലയേറ്റു. കേരള സർവകലാശാല ഡിസ്റ്റന്റ് എഡ്യൂക്കേഷൻ വിഭാഗത്തിലും കൊല്ലം ശ്രീനാരായണ ഓപ്പൺ എഡ്യൂക്കേഷൻ സെന്ററിലും പി.ജി ലക്ചററായിരുന്നു. കെൽട്രോണിന്റെ ജേർണലിസം കോഴ്സിലെ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേശദേവ് ട്രസ്റ്റിന്റെ പ്രഥമ സാഹിത്യ അവാർഡ്, ചങ്ങമ്പുഴ സാഹിത്യ പുരസ്‌കാരം, കുഞ്ചൻ നമ്പ്യാർ അവാർഡ്, പി. ഭാസ്‌കരൻ കവിതാ പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. പരേതരായ പടിപ്പുരവീട്ടിൽ കെ. ചെല്ലപ്പന്റെയും കൊച്ചുവീട്ടിൽ വിദ്യുല്ലതയുടെയും മകനാണ്. ഭാര്യ: ആമിന. മക്കൾ: അമൽ വിഘ്‌നേഷ്, ആദിത്യ വിനായക്. കവി ബാബു പാക്കനാർ മൂത്ത സഹോദരനാണ്.