മലയിൻകീഴ് : മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരി വിമുക്തദിനം കാട്ടാക്കട അസിസ്റ്റന്റ് റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.മോക്ക് അസംബ്ലി,പോസ്റ്റർ പ്രദർശനം,ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന ബിഗ് ക്യാൻവാസ്, മുതലായവ സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് രാജേന്ദ്രൻ,ഹെഡ്മിസ്ട്രസ് ലീന,കൺവീനർ പ്രസീത,പി.ടി.എ അംഗങ്ങളായ ഷാജി,അർച്ചന എന്നിവർ സംസാരിച്ചു.