hi

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്ത് നിന്നിരുന്ന കൂറ്റൻപ്ലാവ് കട പുഴകി വീട് തകർന്നു. മാണിക്കൽ ഒഴുകുപാറ കരിക്കകം ഈന്തിക്കാട് വീട്ടിൽ ഷീജയുടെ വീടാണ് തകർന്നത്. മൺ കട്ടകൊണ്ട് കെട്ടി ഷീറ്റ് മേഞ്ഞ മേൽക്കൂരയോട് കൂടിയതായിരുന്നു വീട്. മരം വീണതിന്റെ ആഘാതത്തിൽ മേൽക്കൂരയും ചുമരുകളും തകന്ന് വീട് താമസയോഗ്യമല്ലാതായി. സംഭവ സമയത്ത് ഷീജയും മറ്റ് കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.