36

ഉദിയൻകുളങ്ങര: ധനുവച്ചപുരം ഐ.ടി.ഐയിൽ തണൽ സ്‌പെഷ്യൽ പ്രോഗ്രാം സംഘടിപ്പിച്ചു.സി.ഡി.എസ് ചെയർപേഴ്‌സൺ സത്യ റീജ അദ്ധ്യക്ഷത വഹിച്ചു.കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത് കുമാർ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനില,ഇന്റർനാഷണൽ ഐ.ടി.ഐയിലെ അദ്ധ്യാപകരായ ഹരിലാൽ,അരുൺ,മാഗസിൻ എഡിറ്റർ വിദ്യ,റാണി അജിത്ത് (എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ്,പ്രിവന്റീവ് ഓഫീസർ,വിമുക്തി റിസോഴ്‌സ് പേഴ്‌സൺ) ലഹരിയും ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് വിശദീകരിച്ചു. 200 അധികം പേർ പങ്കെടുത്തു.