നെടുമങ്ങാട്: വെമ്പായം ഊരൂട്ടുമണ്ഡപം തമ്പുരാൻ ദേവീക്ഷേത്രത്തിൽ മോഷണം. കഴിഞ്ഞദിവസം പുലർച്ചെ ക്ഷേത്രത്തിൽ കടന്ന കള്ളൻ തട്ടു വിളക്ക്,തൂക്ക് വിളക്ക്,നിലവിളക്കുകൾ മുതലായവ അപഹരിച്ചു.ഒരു ലക്ഷത്തിലേറെ രൂപയുടെ സാമഗ്രികൾ മോഷണം പോയതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.