injury

തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ മുകൾത്തട്ടിൽ ജിപ്സം ബോർഡിലുള്ള സീലിംഗിന്റെ ഭാഗം അടർന്ന് വീണ് വാച്ച് ആൻഡ് വാർഡിന് കൈയ്ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി വൈശാഖിനാണ് പരിക്കേറ്റത്.

ജിപ്സം ബോർഡിന്റെ ഒരുഭാഗമാണ് ഇളകി വീണത്. തലയിൽ വീഴാതിരിക്കാൻ കൈ കൊണ്ട് തട്ടിമാറ്റിയപ്പോഴാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് മൂന്നരയോടെ , മന്ത്രി കെ.ബി ഗണേഷ് കുമാർ ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടയിലാണ് സഭാഹാളിന് പുറത്ത് അപകടമുണ്ടായത്. ഹാളിൽ നിന്ന് സാമാജികർ പുറത്തേക്കിറങ്ങുന്ന പ്രധാന കവാടത്തിന്റെ പടികളുടെ വലതു ഭാഗത്ത് മുകളിൽ നിന്നാണ് ജിപ്‌സം ബോർഡിന്റെ ഭാഗം വീണത്.