നെടുമങ്ങാട്: ഓൾ ഇന്ത്യ ആസാം റൈഫിൾസ് എക്സ് സർവീസ്‌മെൻ വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ഏഴാം വാർഷിക പൊതുയോഗവും കുടുംബസംഗമവും 30ന് രാവിലെ 9ന് ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ നടക്കുമെന്ന് പ്രസിഡന്റ് എസ്.ഉണ്ണികൃഷ്ണൻ,സെക്രട്ടറി എസ്.വിജയൻ,ട്രഷറർ പ്രസീദ്‌കുമാർ,ജോയിന്റ് ട്രഷറർ ഹരിദാസ് എന്നിവർ അറിയിച്ചു.മുതിർന്ന അംഗങ്ങളെ ആദരിക്കൽ,എസ്.എസ്.എൽ.സി,പ്ലസ്‌ടു വിജയികൾക്ക് അനുമോദനം,വാർഷിക റിപ്പോർട്ട്,കണക്ക് അവതരണം എന്നിവ നടക്കും.