commisioner

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായി മാദ്ധ്യമ പ്രവർത്തകൻ സോണിച്ചൻ പി. ജോസഫ്, കൊട്ടിയം എൻ.എസ്.എസ് കോളേജ് അദ്ധ്യാപകനായിരുന്ന എം.ശ്രീകുമാർ, തൃശൂർ കേരളവർമ്മ കോളേജ് അദ്ധ്യാപകനായിരുന്ന ടി.കെ.രാമകൃഷ്ണൻ എന്നിവർ ഇന്ന് വൈകിട്ട് നാലിന് സത്യപ്രതിജ്ഞ ചെയ്യും. തൈക്കാട് ഗസ്റ്റ് ഹൗസിലെ ചടങ്ങിൽ മുഖ്യവിവരാവകാശ കമ്മിഷണർ വി. ഹരി നായർ സത്യവാചകം ചൊല്ലിക്കൊടുക്കും. സോണിച്ചൻ കേരളാ കോൺഗ്രസ് എമ്മിന്റെയും ശ്രീകുമാർ സി.പി.എമ്മിന്റെയും രാമകൃഷ്ണൻ സി.പി.ഐയുടെയും നോമിനികളാണ്.