
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ, അവർക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ലൂടെ 30ന് വൈകിട്ട് മൂന്നിനകം നൽകണം. അല്ലാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. വിജ്ഞാപനം വെബ്സൈറ്റിൽ
എൻട്രൻസ് സ്കോർ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ജൂൺ 5 മുതൽ 10 വരെ നടത്തിയ കേരള എൻജിനിയറിംഗ്, ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിലെ വിദ്യാർഥികളുടെ നോർമലൈസ്ഡ് സ്കോർ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.
നീറ്റ് എം.ഡി.എസ് കൗൺസലിംഗ് ജൂലായ് ഒന്നു മുതൽ
ന്യൂഡൽഹി: നീറ്റ് മാസ്റ്റേഴ്സ് ഒഫ് ഡെന്റൽ സർജറി കൗൺസലിംഗ് നടപടികൾ ജൂലായ് ഒന്നിന് ആരംഭിക്കുമെന്ന് മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) അറിയിച്ചു. സർട്ടിഫിക്കറ്റ് പരിശോധന, രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിംഗ്, സീറ്റ് അലോട്ട്മെന്റ്, ഫലപ്രഖ്യാപനം എന്നിവ 3 റൗണ്ട് നീളുന്ന കൗൺസലിംഗ് പ്രക്രിയയിൽ ഉണ്ടാകും.
പോളിടെക്നിക് ലാറ്ററൽ എൻട്രി
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ്/ ഗവ. കോസ്റ്റ് ഷെയറിംഗ് (ഐ.എച്ച്.ആർ.ഡി/ കേപ്പ്), സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ ജൂലായ് അഞ്ചു മുതൽ ഒമ്പത് വരെ അതത് സ്ഥാപനങ്ങളിൽ നടത്തും. ഷെഡ്യൂൾ www.polyadmission.org/let ൽ. സ്പോട്ട് അഡ്മിഷനിനായി ഏത് സ്ഥാപനത്തിലെയും ഏത് ബ്രാഞ്ചുകളിലേക്കും പുതിയ ഓപ്ഷനുകൾ നൽകാം. നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാം. പുതുതായി അപേക്ഷിക്കാൻ www.polyadmission.org/let പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള One Time Registration ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഓൺലൈനായി ഫീസ് അടച്ച ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമർപ്പിക്കാം. ലഭ്യമായ ഒഴിവുകൾ പോളിടെക്നിക് കോളജ് അടിസ്ഥാനത്തിൽ www.polyadmission.org/let വെബ്സൈറ്റിൽ ലഭ്യമാണ്.
വാട്ടർ ഷെഡ് മാനേജ്മെന്റ് ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം:വാട്ടർഷെഡ് മാനേജ്മെന്റ് ഒരു വർഷ ഡിപ്ലോമ കോഴ്സിന് ഇഗ്നോ അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു/ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബി.പി.പി. 10,600 രൂപയാണ് കോഴ്സ് ഫീസ്. അപേക്ഷകൾ http://www.ignou.ac.in വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രം, ചടയമംഗലം, കൊല്ലം. ഫോൺ: 9446446632, 9567305895. മണ്ണു പര്യവേക്ഷണ മണ്ണുസംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം. ഫോൺ: 0471- 2339899.