പാറശാല: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അയിര ഗവ.കെ.വി.എച്ച്.എസിൽ ബോധവത്ക്കരണ സെമിനാർ,മോക് പാർലമെന്റ്, ലഹരി വിരുദ്ധ പ്രതിജ്ഞ,നിംസ് മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഫ്ളാഷ് മൊബ് എന്നിവ സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് അയിര.ആർ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.തിരുപുറം റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ഷാജി,തിരുപുറം റേഞ്ച് ഓഫീസർ ബൈജു,പ്രിൻസിപ്പൽ എം.പ്രമീല ഗ്രേസിൻ,ഹെഡ്മിസ്ട്രസ് ആശാലത.കെ.ജി,എച്ച്.എസ്.സീനിയർ അസിസ്റ്റന്റ് ഡോ.എൻ.ദിലീപ്കുമാർ,പി.അജിത്കുമാർ,സ്‌കൂൾ കൗൺസിലർ റാണി.ആർ,അയിര.ടി.സനൽകുമാർ എന്നിവർ പങ്കെടുത്തു.