പാറശാല: പഴയഉച്ചക്കട താഴവിള ദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം ജൂലൈ 7ന് ക്ഷേത്ര തന്ത്രി ഇരണിയൽ മുരുകേശൻ,ക്ഷേത്ര മേൽശാന്തി അനിൽ എസ്.നാരായണൻ പോറ്റി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകളോടെ നടക്കും.രാവിലെ രാവിലെ 5.30 ന് ഗണപതിഹോമം, 8 ന് നിത്യപൂജ, 8.30 ന് കലശപൂജ,10 ന് കലശാഭിഷേകം,11 ന് സമൂഹ പൊങ്കാല, 12 ന് ഉച്ചപൂജ, തുടർന്ന് പൊങ്കാല നിവേദ്യം, ഉച്ചക്ക് 1 ന് അന്നദാനം, 6.30 ന് അലങ്കാര ദീപാരാധന, തുടർന്ന് ഉപദേവതകൾക്ക് വിശേഷാൽ പൂജ,8 ന് അത്താഴപൂജ, തുടർന്ന് മംഗളാരതി.