വിതുര: പ്രസിദ്ധമായ വിതുര ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പൂങ്കാവനമൊരുക്കുന്നതിൻ്റെ ഭാഗമായി ഓർമ്മമരം നടൽപരിപാടിക്ക് തുടക്കംകുറിച്ചു. ഇതിൻ്റെ ഭാഗമായി വിതുര മരുതാമല മൂന്നാംനമ്പർ കമലവിലാസത്തിൽ അച്യുതൻനായരുടെ പേരിൽ ഭാര്യഗീതാനായർ ഓർമ്മമരം നട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.വിജയൻനായർ, വൈസ് പ്രസിഡന്റ് ഗിരീശൻനായർ,സെക്രട്ടറി തങ്കപ്പൻപിള്ള, ജോയിന്റ്‌ സെക്രട്ടറി ഭുവനേന്ദ്രൻനായർ, ട്രഷറർ പി.ബിജുകുമാർ എന്നിവർ എന്നിവർ പങ്കെടുത്തു.