
പോത്തൻകോട്: ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. പ്ലസ് വൺ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ജനനി കൃപാജ്ഞാന തപസ്വിനി ഉദ്ഘാടനം ചെയ്തു. വാമനപുരം എക്സൈസ് റെയിഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി.എസ് മുഖ്യാതിഥിയായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീജിത്ത്.എസ്.വി. സ്വാഗതം പറഞ്ഞു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സ്മിജേഷ്, എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് മാനേജർ ഉമേഷ് ബാബു, അഡ്വ. പ്രേംഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പങ്കെടുത്തു.