കിളിമാനൂർ:പ്രദേശത്ത് കർഷകരിൽ നിന്നു നെല്ല് സംഭരിച്ച് സംസ്‌കരിച്ച് കിളിമാനൂർ ബ്ലോക്കിന്റെ ബ്രാൻഡിൽ നാടൻ അരിയും അനുബന്ധ ഉത്പ്പന്നങ്ങളും സെപ്റ്റംബർ മുതൽ വിപണിയിൽ എത്തിക്കാൻ ഉദ്ദേശിക്കുന്ന കിളിമാനൂർ ബ്ലോക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭൂമി മിത്ര എഫ്.ബി.ഒ യുടെ ബ്രാൻഡിന് അനുയോജ്യമായ ലോഗോ തയ്യാറാക്കി നൽകാൻ താല്പര്യമുള്ള കർഷകർ/ വിദ്യാർഥികൾ അടുത്തുള്ള കൃഷിഭവൻ അല്ലെങ്കിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ലോഗോ തയ്യാറാക്കി ഈ മാസം 30 മുൻപായി നൽകേണ്ടതാണ്. തിരഞ്ഞെടുക്കുന്ന ലോഗോ രൂപകല്പന ചെയ്ത വ്യക്തിക്ക് ഭൂമി മിത്രയുടെ പേരിൽ പാരിതോഷികം നൽകുന്നതാണ്. ഫോൺ നമ്പർ: 9633235081, 9946555687